Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ പെരുന്നാൾ നിസ്‌കാര സമയം പ്രഖ്യാപിച്ചു

April 07, 2024

news_malayalam_eid_in_uae

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ‌യുഎഇയിലെ പെരുന്നാൾ (ഈദുൽ ഫിത്വർ) പ്രാർത്ഥന സമയം പ്രഖ്യാപിച്ചു. 

∙ ദുബായ് 

ദുബായിൽ രാവിലെ 6.18നായിരിക്കും പ്രാർത്ഥനയെന്ന് ദുബായ് ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധി അറിയിച്ചു.  

∙ ഷാർജ 

ഷാർജയിലെ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ 6.17ന് പ്രാർത്ഥന നടക്കും.  

∙ അബുദാബി
 
ദുബായിൽ നിന്ന് രണ്ടോ നാലോ മിനിറ്റിന് ശേഷമാണ് അബുദാബിയിലെ പ്രാർഥനാ സമയം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍റർ പ്രസിദ്ധീകരിക്കുന്ന ഇസ്​ലാമിക് ഹിജ്‌റി കലണ്ടർ പ്രകാരം രാവിലെ 6.22ന് അബുദാബി നഗരത്തിലും 6.15ന് അൽ ഐനിലും നമസ്കാരം നടക്കും.  

∙ അജ്മാൻ, ഉമ്മുൽ ഖുവൈൻ 

രാവിലെ 6.17ന്  

∙ റാസൽഖൈമ, ഫുജൈറ

രാവിലെ 6.15 ന്  

അതേസമയം, യു.എ.ഇയിൽ ശവ്വാൽ ചന്ദ്രക്കല നിരീക്ഷണത്തിനായി ചന്ദ്രദർശന സമിതി നാളെ (തിങ്കൾ) വൈകിട്ട് യോഗം ചേരും. നാളെ ചന്ദ്രക്കല കണ്ടാൽ ഏപ്രിൽ 9ന് ആയിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഏപ്രിൽ 10ന് പെരുന്നാൾ ആഘോഷിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News