Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഈദുൽ ഫിത്വർ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

April 02, 2024

news_malayalam_eid_updates

April 02, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 8 മുതൽ അറബിമാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഇന്നലെ (തിങ്കൾ) ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്.

ഏപ്രിൽ 9 (ചൊവ്വ), ഏപ്രിൽ 10 (ബുധൻ) എന്നീ ദിവസങ്ങളിലാണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും. അതേസമയം, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 8 മുതൽ ഏപ്രിൽ 14 വരെയാണ് അവധി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News