Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇ ബാങ്കില്‍ നിന്ന് പണം തട്ടിയ മലയാളി ദമ്പതികള്‍ക്കായി ഇ ഡി അന്വേഷണം ആരംഭിച്ചു

December 09, 2023

 Qatar_News_Malayalam

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

വിദേശ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ മലയാളി ദമ്പതികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചു. ദമ്പതികളായ അബ്ദുറഹ്‌മാന്‍, സറീന എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചി, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ എട്ട് സ്ഥാപനങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. 

#News | Dubai Police Seizes 94 Cars and Motorcycles for Violating Union Day Celebration Safety Guidelines

Details:https://t.co/XWKYK8MsSI#YourSecurityOurHappiness#SmartSecureTogether pic.twitter.com/fd8LPNBfu2

— Dubai Policeشرطة دبي (@DubaiPoliceHQ) December 9, 2023

 

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ തുക തട്ടിയെടുത്തതായാണ് കേസ്. ബിസിനസ് ലോണിനായി 1,54,84,50,475 രൂപ (68.159 ദശലക്ഷം Aed) യാണ് ദമ്പതികള്‍ തട്ടിയത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം.  വായ്പ എടുത്തതില്‍ ഏകദേശം 83.36 കോടി രൂപ ( 42.898 ദശലക്ഷം ദിര്‍ഹം) തിരിച്ചടച്ചില്ലെന്നും തട്ടിപ്പിനിരയായ ബാങ്കിന്റെ പ്രതിനിധി എഫ്‌ഐആറില്‍ വ്യക്തമാക്കി. 

പ്രതി അബ്ദുറഹിമാന്‍ ഒന്നിലധികം ബാങ്കുകളില്‍ തട്ടിപ്പുനടത്തിയതായും ഇഡി കണ്ടെത്തി. തുടര്‍ന്ന് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും കൈവശമുള്ള ഓഹരികള്‍ ഉള്‍പ്പെടെയുള്ള 3.58കോടി രൂപയുടെ സ്വത്തുക്കളും അന്വേഷണ സംഘം കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News