Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയില്‍ വാഹനം വെട്ടിച്ചാല്‍ ഇനി പിഴ 1000 ദിര്‍ഹം

October 07, 2023

Malayalam_News_Qatar

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി:  ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് വെട്ടിച്ചാല്‍ അബുദാബിയില്‍ ഇനി 1000 ദിര്‍ഹം പിഴ ചുമത്തും. പിഴയ്ക്ക് പുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും ചുമത്തും. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടന്ന് ഗതിമാറ്റുന്നത് ഗുരുതര നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാഹനം തെറ്റായി ഓവര്‍ടേക്കിംഗ് ചെയ്യുന്നതും നിയമലംഘനത്തില്‍ ഉള്‍പ്പെടും. 

തെറ്റായ ഓവര്‍ടേക്കിംഗിന് 600 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഇടത്തേ ലൈനിലൂടെ വന്നിരുന്ന വാഹനം ശ്രദ്ധിക്കാതെ പെട്ടെന്ന് ലൈന്‍ മാറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയത്. വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഓവര്‍ടേക്കിംഗ് സമയത്ത് ലൈനില്‍ മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News