Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായില്‍ പറക്കും ടാക്‌സികള്‍ വരുന്നു

November 19, 2023

Qatar_News_Malayalam

November 19, 2023

ന്യൂസ്‌റൂം ഡെസ്ക്

യുഎഇ: സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പറക്കും ടാക്‌സികള്‍ യുഎഇയില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. അതിനൂതന സംവിധാനമുള്ള ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് എയര്‍ഷോയിലാണ് വെളിപ്പെടുത്തല്‍. 2026-ഓടെ ഫ്‌ലൈയിംഗ് ടാക്‌സികള്‍ പറന്നുയരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

എയര്‍ ടാക്‌സികള്‍ പൂര്‍ണമായും വൈദ്യുതി നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് യാത്ര ചെയ്യാനാവും. മണിക്കൂറില്‍ 180 മുതല്‍ 216 വരെ വേഗത കൈവരിക്കാന്‍ കഴിവുള്ള എയര്‍ ടാക്‌സികളില്‍ 120 കിലോമീറ്റര്‍ ദൂരെ വരെ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് നിലവില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫ്‌ലൈ ഫ്രീ എന്ന പേരിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ എയര്‍ ടാക്‌സികള്‍ക്ക് കഴിയും. 

അടുത്ത വര്‍ഷം ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ ദുബായില്‍ പരീക്ഷണം ആരംഭിക്കും. പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാള്‍ നിശബ്ദവും പരിസ്ഥിതി സൗഹൃദവുമായ സ്പാനിഷ് എയര്‍ ടാക്‌സികളാണ് ദുബായില്‍ എത്തുന്നത്. യുഎഇ സ്ഥാപനമായ വാള്‍ട്രാന്‍സ് ഗതാഗത കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ടാക്‌സികളുടെ പരീക്ഷണം ആരംഭിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News