Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യാത്രക്കാർ മദ്യലഹരിയിൽ തമ്മിലടിച്ചു,ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം ഹൈദരാബാദിൽ ഇറക്കി

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യാത്രക്കാര്‍ മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ദുബായില്‍നിന്നുള്ള രണ്ട് വിമാനങ്ങള്‍ വൈകി.

മദ്യപിച്ച്‌ നാല് യാത്രക്കാര്‍ ബഹളം വച്ചതോടെ ദുബായ്-കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നു.ബഹളമുണ്ടാക്കിയ നാല് പേരെയും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശേഷമാണ് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടര്‍ന്നത്.

അമിതമായി മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കിടുകയും ഉച്ചത്തില്‍ സംസാരിച്ച്‌ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാര്‍ ഇടപെട്ടു. എന്നാല്‍ ഇവര്‍ വാക്കുതര്‍ക്കവും പോര്‍വിളിയും തുടര്‍ന്നു. ഇതോടെ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാന ജീവനക്കാരില്‍നിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനവും യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വൈകി.യാത്രക്കാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്നാണ്  വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം അഞ്ച് മണിക്കൂര്‍ വൈകിയതെന്ന് വിമാന കമ്പനി അറിയിച്ചു. ഇതര യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി  ഖേദം പ്രകടിപ്പിച്ചു. ചില യാത്രക്കാര്‍ മദ്യലഹരിയില്‍ പ്രശ്നമുണ്ടാക്കിയതാണ് വിമാനം വൈകാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News