Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റമദാനിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ പ്രത്യേക സ്റ്റാമ്പ് തയ്യാറാക്കി ദുബായ്

March 21, 2024

news_malayalam_dubai_designed_special_ramadan_stamp_for_visitors

March 21, 2024

അഞ്ജലി ബാബു

ദുബായ്: റമദാനില്‍ ദുബായിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കായി പുതിയ സ്റ്റാമ്പ് രൂപകല്‍പന ചെയ്ത് ദുബായ് സര്‍ക്കാര്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ(ജിഡിആര്‍എഫ്) നേതൃത്വത്തില്‍ വ്യോമ, കര മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്നവരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണിത്. റമദാന്‍ ഇന്‍ ദുബായ്' എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിനില്‍ ദുബായ് സര്‍ക്കാരിന്റെ ക്രിയേറ്റീവ് വിഭാഗം രൂപകല്‍പ്പന ചെയ്ത #RamadanInDubai എന്ന ലോഗോയിലുള്ള പ്രത്യേക സ്റ്റാമ്പ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കും. 

സന്ദര്‍ശകര്‍ക്ക് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിനായി സ്‌പെഷ്യല്‍ സിം കാര്‍ഡും നല്‍കും. ഡുവു(du) മായി സഹകരിച്ചാണ് ഉദ്യോഗസ്ഥര്‍ സിം കാര്‍ഡുകള്‍ നല്‍കുന്നത്. കൂടാതെ, സന്ദര്‍ശകര്‍ക്ക് ഒരു ക്യുആര്‍ കോഡും ലഭിക്കും. അതിലൂടെ ദുബായിലെ റമദാന്‍ ഇവന്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗണ്‍സില്‍ (ഡിഎംസി) ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് റമദാന്‍ കാമ്പെയ്ന്‍ ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News