Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് നാലായിരത്തിലധികം നിരോധിത ഗുളികകൾ കണ്ടെത്തി

October 19, 2023

news_malayalam_drug_seized_in_qatar

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് നാലായിരത്തിലധികം നിരോധിത ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്ന് 4,284 മയക്കുമരുന്ന് കലര്‍ന്ന ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ബാഗ് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളിക കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. 

അതേസമയം, ഒക്ടോബര്‍ 16 ന്  വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 2.7 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടിയിരുന്നു. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക സംവിധാനത്തിന്റെ സഹായത്തോടെ കള്ളക്കടത്ത് തടയാനും യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കാനുമുള്ള നൂതന സംവിധാനവും കസ്റ്റംസ് ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News