Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 'ഷോർട്ട് സ്‌ക്രിപ്റ്റ്' അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി,പുതുമുഖ തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും അവസരം

October 01, 2023

Qatar_News_Malayalam

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പുതുമുഖ തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും അവസരം. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) ആണ് അപേക്ഷകരിൽ നിന്നും ഷോർട്ട് ഫിലിം സ്‌ക്രിപ്റ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. നവംബർ 25 മുതൽ ഡിസംബർ 7 വരെ നടക്കാനിരിക്കുന്ന ഷോർട്ട് സ്‌ക്രിപ്റ്റ് ലാബിലേക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. മെന മേഖലയിൽ (MENA രാജ്യങ്ങൾ) നിന്നുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

'നിങ്ങളുടെ ഷോർട്ട് ഫിലിം സ്‌ക്രീൻ പ്ലേയുടെ ഡ്രാഫ്റ്റ് തയാറാക്കാൻ  ഞങ്ങളുടെ ഓൺലൈൻ ഷോർട്ട് സ്‌ക്രിപ്റ്റ് റൈറ്റിംഗ് ലാബ് സഹായിക്കും.  ഉടൻ സൈൻ അപ്പ് ചെയ്യുക. കുമ്ര ഷോർട്ട്‌സ്, ഖത്തറി ഫിലിം ഫണ്ട്, പ്രൊഡക്ഷൻ ഫണ്ടിംഗ് (മെന റീജിയൻ) എന്നിവയുൾപ്പെടെയുള്ള വിവിധ ഡിഎഫ്‌ഐ പ്രോഗ്രാമുകളിലൂടെ നിങ്ങളുടെ സ്‌ക്രിപ്റ്റുകൾ പരിഗണിക്കാൻ ആഗ്രഹിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.'-  സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഡിഎഫ്‌ഐ അറിയിച്ചു.

ലാബിലെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും. 1000 ഖത്തർ റിയാൽ ഫീസ് ഈടാക്കും.  വൈകുന്നേരം 3 മുതൽ 7:30 വരെയാണ് ഓൺലൈൻ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഷോർട്ട് സ്‌ക്രിപ്റ്റ് ലാബിന് യോഗ്യത നേടുന്നതിന് ചില നിബന്ധനകളുണ്ട്. സ്ക്രിപ്റ്റ് എഴുതാനുള്ള കഴിവ്, കുറഞ്ഞത് ഒരു ഷോർട്ട് ഫിലിമെങ്കിലും എഴുതി സംവിധാനം ചെയ്തിട്ടുണ്ടാവണം, ഖത്തറിൽ നിന്നോ മെന മേഖലയിൽ നിന്നോ ഉള്ളവരായിരിക്കണം എന്നിവയാണ് നിബന്ധനകൾ. അപേക്ഷകൾ ഒക്ടോബർ 28 വരെ സ്വീകരിക്കും. ഡിഎഫ്ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

ലാബ് അഡ്വൈസറായി മാത്യു ഡാറസും, സ്‌ക്രിപ്റ്റ് എഡിറ്റർമാരായി ബ്രിട്ടാ ക്രൗസും അന്റോയിൻ വേക്കും പ്രവർത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News