Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' ഖത്തർ ലോകകപ്പ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സ്പോർട്സ് സീരീസ് ഡിസംബർ 30ന് റിലീസ് ചെയ്യും

December 26, 2023

news_malayalam_sports_news_updates

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ 2022 ഫിഫ ലോകകപ്പ് മത്സരത്തെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ഡോക്യുമെന്ററി സ്പോർട്സ് സീരീസ് ഡിസംബർ 30ന് റിലീസ് ചെയ്യും. 'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലർ നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലൂടെ ഡിസംബർ 22ന് പുറത്തുവിട്ടിരുന്നു. ഫിഫയുടെയും ഫുൾവെൽ 73യുടെയും പങ്കാളിത്തത്തോടെയാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്.

ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടന്ന ടൂർണമെന്റിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾ ആറ് എപ്പിസോഡുകളായാണ് സംപ്രേക്ഷണം ചെയ്യുന്നത്. വ്യത്യസ്‌ത മാച്ചുകളിലെ അവിസ്മരണീയ മുഹൂർത്തങ്ങളും, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലൂക്കാ മോഡ്രിച്ച്, കാലിഡൗ കൗലിബാലി, ഗാരെത് ബെയ്ൽ, സൈമൺ ക്ജർ എന്നിവരുൾപ്പെടെ പങ്കെടുത്ത നിരവധി ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാരുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്.

ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ പെനാൽറ്റി ഷൂടൗട്ടിൽ ഫ്രാൻസിനെ തോൽപിച്ചായിരുന്നു അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച  കളിക്കാരനുള്ള ഗോൾഡൻ ബോളും, എട്ടാമത്തെ ബാലൺ ഡി ഓർ അവാർഡും മെസ്സി നേടിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News