Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'മുക്രി വിത്ത് ചാമുണ്ഡി',അഷ്‌റഫ് തൂണേരി സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ പ്രദർശനം ഇന്ന് ഖത്തർ ഐസിസിയിൽ 

March 04, 2024

news_malayalam_event_updates_in_qatar

March 04, 2024

അൻവർ പാലേരി 

ദോഹ: മാപ്പിള തെയ്യം പ്രമേയമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ അഷറഫ് തൂണേരി സംവിധാനം ചെയ്ത മുക്രി വിത്ത്‌ ചാമുണ്ഡി ഡോക്യുമെന്ററി ഇന്ന് ദോഹയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദർശനം മാർച്ച് 4ന് തിങ്കളാഴ്ച ഐ സി സി മുംബൈഹാളിൽ വൈകുന്നേരം 7:30നാണ് നടക്കുക.

ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ സംസ്ക്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. പ്രദർശന ശേഷം സംവിധായകൻ അഷറഫ് തൂണേരി പ്രേക്ഷക സദസ്സുമായി സംവദിക്കും.
വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് മുക്രി വിത്ത് ചാമുണ്ഡി, ദി സാഗ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്. 2023 നവംബറില്‍ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ശശി തരൂര്‍ എം പി എന്നിവര്‍ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 

ഡോക്യുമെന്ററിയുടെ ഗൾഫിലെ ആദ്യപ്രദർശനമാണ് മാർച്ച് 4ന് നടക്കുന്നത്.
തെയ്യമെന്ന അനുഷ്ടാനം ഉത്തരമലബാറിൽ രൂപപ്പെടുത്തിയിട്ടുള്ള ജനകീയമായ നവോത്ഥാനത്തെ  പരിചയപെടുത്തുകയും സൗഹാർദ്ദത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം അടയാളപെടുത്തുകയും ചെയ്യുന്ന ഡോക്യുമെന്ററി വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക തികവോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്‍ത്തകന്‍ മുജീബുര്‍റഹ്‌മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിര്‍വഹിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News