Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ അന്താരാഷ്ട്ര ഈന്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി

February 26, 2024

news_malayalam_event_updates_in_qatar

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ രണ്ടാമത് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദര്‍ശനത്തിന് തുടക്കമായി. സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്‌ക്വയറിൽ കഴിഞ്ഞദിവസം ആരംഭിച്ച പ്രദര്‍ശനം മാര്‍ച്ച് അഞ്ച് വരെ തുടരും. ദിവസവും രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകിട്ട് 3.30 മുതല്‍ രാത്രി 10 മണി വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ മിൽക്ക് ചോക്ലേറ്റ് ഡേറ്റ് ബദാം, തേങ്ങ ഈന്തപ്പഴം, ഹലാവി, മസാഫത്തി, മെഡ്‌ജൂൾ തുടങ്ങിയ സവിശേഷ ഈന്തപ്പഴ ഇനങ്ങള്‍ പ്രദര്‍ശത്തിനെത്തും. പ്രവേശനം സൗജന്യമാണ്. 

അതേസമയം, സന്ദർശകർക്ക് സൂഖ് വാഖിഫിൽ 'തദ്‌വീർ ആർട്ട് എക്‌സിബിഷനും' ആസ്വദിക്കാം. സൂഖ് വാഖിഫിലെ വെസ്റ്റേൺ സ്‌ക്വയറിലാണ് പ്രദർശനം. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ഉൾപ്പടെയുള്ള 17 ലധികം രാജ്യങ്ങളിൽ നിന്നുള്ള 30ലധികം കലാകാരന്മാരുടെ പങ്കാളിത്തവും പ്രദർശനത്തിലുണ്ട്. ഫെബ്രുവരി 29 വരെ പ്രദർശനം തുടരും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News