Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയില്‍ സൈബര്‍ ആക്രമണം; ടെലിവിഷന്‍ പരിപാടികള്‍ക്ക് തടസ്സം നേരിട്ടതായി റിപ്പോർട്ട് 

December 11, 2023

 Qatar_Malayalam_News

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്- യു.എ.ഇയിലെ സെറ്റ്-ടോപ്പ് ബോക്സുകളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം.ദുബായിലെ നിരവധി താമസക്കാർക്ക് ഇന്നലെ (ഞായറാഴ്ച) രാത്രി ടെലിവിഷന്‍ പരിപാടികള്‍ക്ക് അപ്രതീക്ഷിത തടസ്സം നേരിട്ടതായാണ് റിപ്പോർട്ട്. ഫലസ്തീനിലെ ഇസ്രായില്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പതിവ് പരിപാടികൾക്ക് പകരമായി മറ്റ് ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. 

'ഈ സന്ദേശം നിങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല' എന്ന സന്ദേശം ടിവികളില്‍ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രായേൽ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥയെക്കുറിച്ചുള്ള ഒരു ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന എഐ വാര്‍ത്താ അവതാരകന്‍ ടീവിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. 

അതേസമയം, സെറ്റ്-ടോപ്പ് ബോക്‌സ് കമ്പനി ഉടമകൾ അവരുടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സമ്മതിച്ച് ക്ഷമാപണം നടത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നുണ്ടെന്നും കമ്പനി ഉറപ്പ് നൽകി.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News