Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കൾച്ചറൾ ഫോറം സംഘടിപ്പിച്ച ഗാന്ധി ക്വിസ്‌ മത്സരത്തിൽ വിമൺ ഇന്ത്യ ജേതാക്കൾ

February 17, 2024

news_malayalam_local_association_news_updates

February 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കൾച്ചറൽ ഫോറം തിരൂർ, താനൂർ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി  ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ നസീഹ, ഷഹറുബാൻ എന്നിവരടങ്ങിയ വിമണ്‍ ഇന്ത്യ ഖത്തര്‍ ഒന്നാം സ്ഥാനം നേടി. സർഫീന, ഹഫ്‌സത്ത് എന്നിവരടങ്ങിയ ക്യു-ടീം ഖത്തര്‍ രണ്ടാം സ്ഥാനവും, അഡ്വ: നൗഷാദ്, അഡ്വ: മഞ്ജുഷ എന്നിവരടങ്ങിയ എഡ്സോ ഖത്തര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

"ഇന്നത്തെ ഇന്ത്യക്ക് ഗാന്ധി ദര്‍ശനമാണ്‌ ആവശ്യം" എന്ന ആശയത്തിലൂടെ നടന്ന മത്സരം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി  ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനീസ് മാള ഗാന്ധി സന്ദേശം നൽകി. കൾച്ചറൽ ഫോറം മലപ്പുറം പ്രസിഡന്റ്‌ അമീൻ അന്നാര അധ്യക്ഷത വഹിച്ചു. 

ക്വിസ് വിജയികൾക്ക്  ഇന്ത്യൻ കൾച്ചറൽ സെന്റർ സെക്രട്ടറി അബ്രഹാം ജോസഫ്  സമ്മാനങ്ങൾ വിതരണം ചെയ്തു. അലി അജ്‌മൽ കെ ടി, ഷറഫുദ്ധീൻ സി എന്നിവരാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്. കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് മുനീഷ് എ സി, സംസ്ഥാന കമ്മിറ്റി അംഗം റഷീദ് അഹമ്മദ്, മലപ്പുറം ജില്ല സെക്രട്ടറി ഇസ്മായിൽ മൂത്തേടത്ത് എന്നിവരും പങ്കെടുത്തു. അഷ്‌കർ , ഷാക്കിർ കെ കെ, ഉമ്മർ സാദിഖ്, യാസിർ വളവന്നൂർ, ഫാറൂഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും  വിജയികളെ അനുമോദിക്കുകയും ചെയ്തു. തിരൂർ മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ഹാഫിസ് കിളിയംപറമ്പിൽ  സ്വാഗതവും, താനൂർ മണ്ഡലം ട്രഷറർ  ജൈസൽ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News