Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആരാധകർക്ക് നിരാശ: റൊണാൾഡോ ഖത്തറിലേക്കില്ല, താരത്തിന് വിശ്രമം 

November 06, 2023

news_malayalam_sports_news_updates

November 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിന് ശേഷം ഒരിക്കൽ കൂടി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കാണാനുള്ള ഖത്തറിലെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിൽ റൊണാൾഡോ കളിക്കില്ല. റൊണാൾഡോയ്ക്ക് അൽ-ദുഹൈൽ മത്സരത്തിൽ നിന്ന്  അൽ-നാസർ ക്ലബ്ബിന്റെ ഫുട്ബോൾ പരിശീലകനായ ലൂയിസ് കാസ്‌ട്രോ വിശ്രമം നൽകിയിരിക്കുകയാണെന്ന് അൽ കാസ് ടിവി റിപ്പോർട്ട് ചെയ്തു. 

 

സൗദിയിൽ നിന്ന് അൽ നാസർ ടീം ഖത്തറിലേക്ക് എത്തിയതിന്റെ ഫോട്ടോ ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഫോട്ടോകളിലൊന്നും റൊണാൾഡോ ഇല്ല എന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. അതേസമയം, നാളെ (നവംബർ 7) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കുന്ന ടീം അംഗങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. 

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. നവംബര്‍ 7ന് രാത്രി ഒന്‍പത് മണി മുതലാണ് മത്സരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News