Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഖത്തറിലേക്ക്,അല്‍ ദുഹൈലും അല്‍ നസ്റും നേർക്കുനേർ ഏറ്റുമുട്ടും 

August 26, 2023

August 26, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്

ദോഹ: ലോകകപ്പ് ഫുട്ബാളിന് ശേഷം  യൂറോപ്പിനോട് വിടപറഞ്ഞ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസ്റിലേക്ക് കൂടേറിയ ക്രിസ്റ്റ്യാനോയുടെ കളിക്കളത്തിലെ പോരാട്ടത്തിന് സാക്ഷിയാവാൻ ഖത്തറിലെ ആരാധകർക്ക് വീണ്ടും അവസരം.

നവംബര്‍ ആദ്യ വാരത്തില്‍ ഖത്തറില്‍ നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ്  ലീഗ് ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് ക്രിസ്റ്റ്യാനോയുടെ ഖത്തറിലേക്കുള്ള വരവ് ഉറപ്പായത്. ഗ്രൂപ് 'ഇ'യില്‍ ഖത്തറിലെ അല്‍ ദുഹൈലും സൗദി കരുത്തരായ അല്‍ നസ്റും മുഖാമുഖമെത്തിയതോടെ ഒരു മത്സരം ഖത്തറിലും തീരുമാനമായി. ഗ്രൂപ് റൗണ്ടില്‍ ഹോം, എവേ അടിസ്ഥാനത്തില്‍ ഓരോ ടീമും പരസ്പരം രണ്ടു തവണയായി ഏറ്റുമുട്ടണം. എ.എഫ്.സി ചാമ്പ്യൻസ്  ലീഗില്‍ ഖത്തറിലെയും സൗദിയിലെയും ക്ലബുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് പതിവാണെങ്കിലും ഇത്തവണത്തെ മത്സരത്തിന് ഏറെ പ്രത്യേകതകളുണ്ട്. 

ലോകത്തെ വൻകിട താരങ്ങളുടെ കൂടുമാറ്റത്തോടെ സൗദി ക്ലബുകളെല്ലാം മികച്ച ഫോമിലാണ്. യൂറോപ്പിലെയും തെക്കൻ അമേരിക്കയിലെയുമെല്ലാം ഒന്നാംകിട താരങ്ങളാണ്  ഓരോ ക്ലബിലും അണിനിരക്കുന്നത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ താരമൂല്യം ഉയര്‍ന്ന അല്‍ നസ്ര്‍ നവംബര്‍ ഏഴിനാണ് ഖത്തറിലെത്തി അല്‍ ദുഹൈലിനെ നേരിടുന്നത്. ഗ്രൂപ്പിലെ ആദ്യ പാദത്തില്‍ ദുഹൈല്‍ ഒക്ടോബര്‍ 24ന് റിയാദില്‍ വെച്ച്‌ അല്‍ നസ്റിനെയും നേരിടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, അലക്സ് ടെലസ്, മാഴ്സലോ ബ്രൊസോവിച്, ഒറ്റാവിയോ തുടങ്ങി വവമ്പൻ താരങ്ങളുമായാണ് അല്‍ നസ്ര്‍ കളിക്കാനിറങ്ങുന്നത്.. തജികിസ്താനിലെ ഇസ്തിക്ലോല്‍, ഇറാനിലെ പെര്‍സെപോളിസ് എന്നീ ക്ലബുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.അല്‍ സദ്ദാണ് ചാമ്ബ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടില്‍ കളിക്കുന്ന മറ്റൊരു ഖത്തര്‍ ടീം. ഉസ്ബകിസ്താന്റെ നസാഫ്, ജോര്‍ഡന്റെ അല്‍ ഫൈസലി, യു.എ.ഇയിലെ ഷാര്‍ജ എഫ്.സി എന്നിവരാണ് അല്‍ സദ്ദിന്റെ ഗ്രൂപ് റൗണ്ട് എതിരാളികള്‍. നേരത്തേപ്ലേ ഓഫ് കളിച്ച അല്‍ അറബി, അല്‍ വക്റ ടീമുകള്‍ക്ക് ഗ്രൂപ് റൗണ്ടില്‍ ഇടം പിടിക്കാൻ കഴിഞ്ഞില്ല. 
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News