Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വാഹനങ്ങളിലെ നിയമവിരുദ്ധ കൂളിംഗ് ഫിലിമുകൾക്കെതിരെ നടപടികൾ കർശനമാക്കി,10,173 വാഹന ഉടമകൾക്കെതിരെ കേസെടുത്തു

September 17, 2023

News_Qatar_Malayalam

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വാഹനങ്ങളുടെ ഗ്ളാസുകളിൽ കൂളിംഗ് ഫിലിമുകൾ ഉപയോഗിച്ച വാഹന ഉടമകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 10,173 നിയമലംഘന കേസുകളാണ് എട്ടു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ അളവിന് മുകളിൽ കാറിന്റെ ഗ്ലാസുകൾ ടിന്റിംഗ് ചെയ്തതിനാണ് വാഹനമോടിക്കുന്നവർക്കെതിരെ അധികൃതർ കേസെടുത്തത്.

അതേസമയം, വാഹനങ്ങളിൽ നിന്ന് വലിയ ശബ്ദമുണ്ടാക്കിയതിന് 4,405 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധിക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനങ്ങൾ പരിഷ്‌കരിച്ചാണ് വാഹനങ്ങളിൽ അധിക  ശബ്ദമുണ്ടാക്കുന്നത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും വാഹന ഉടമകൾക്കെതിരെ പിഴ ചുമത്താനും നിയമമുണ്ട് .

എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയുള്ള വീഡിയോ സന്ദേശത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ നിയമ ലംഘരുടെ കണക്കുകൾ പുറത്തുവിട്ടത്.. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച കാമ്പെയ്‌നിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News