Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്;  ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കാര്‍ത്തികേയന്‍

October 19, 2023

news_malayalam_sports_news_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ മാസ്റ്റേഴ്‌സ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കാര്‍ത്തികേയന്‍ മുരളി. മത്സരത്തിന്റെ ഏഴാം റൗണ്ടില്‍ 44 നീക്കത്തിനൊടുവിലായിരുന്നു ലോകചാമ്പ്യനായ കാള്‍സനെ ചെസിലെ ഇന്ത്യന്‍ താരോദയം കാര്‍ത്തികേയന്‍ വീഴ്ത്തിയത്. ക്ലാസിക്കല്‍ ചെസില്‍ കാള്‍സനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കാര്‍ത്തികേയന്‍ മുരളി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് 24-കാരനായ ഗ്രാന്റ്മാസ്റ്റര്‍ കാര്‍ത്തികേയന്‍. 

നേരത്തെ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം എം. പ്രണേഷ് കാള്‍സനെ സമനിലയില്‍ തളച്ചിരുന്നു. ഏഴ് റൗണ്ട് പിന്നിട്ട ഖത്തര്‍ ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ 5.5 പോയിന്റുമായി മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് മുന്‍നിരയിലുള്ളത്. ലുസൈല്‍ സ്‌പോര്‍ട് ഹാളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തോല്‍വിയും ഒരു സമനിലയും വഴങ്ങിയ മാഗ്നസ് കാള്‍സന്‍ 4.5 പോയിന്റുമായി 23-ാം സ്ഥാനത്താണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News