Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ ലോകതാരങ്ങള്‍ പങ്കെടുക്കുന്ന ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം, ഏറ്റവും കൂടുതൽ താരങ്ങൾ ഇന്ത്യയിൽ നിന്ന്  

October 11, 2023

news_malayalam_sports_news_updates

October 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ചെസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത്  ഖത്തര്‍ മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് (ബുധനാഴ്ച)തുടക്കമാകും. ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സണ്‍, ഇന്ത്യന്‍ അഭിമാന താരം ആര്‍ പ്രഗ്നാനന്ദ, മുന്‍നിര താരങ്ങളായ ഹികാരു നകാമുറ, അനിഷ് ഗിരി തുടങ്ങി ചെസ്സിലെ ലോക താരങ്ങള്‍ മാറ്റുരക്കും. ലുസൈല്‍ സ്‌പോര്‍ട്‌സ് ഹാളിലാണ് ലോകതാരങ്ങളുടെ മത്സരം. 

ഒക്ടോബര്‍ 20 വരെ നീളുന്ന പോരാട്ടത്തില്‍ 42 രാജ്യങ്ങളില്‍ നിന്നായി 250 ചെസ് താരങ്ങള്‍ മാറ്റുരക്കും. അറബ് രാജ്യങ്ങളില്‍ നിന്ന് 16 താരങ്ങളും മത്സരത്തിനുണ്ട്. 62 സീനിയര്‍ ഇന്റര്‍നാഷണല്‍ ചെസ് ചാംപ്യന്‍മാര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് 76 പുരുഷ-വനിത താരങ്ങളാണ് പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ താരങ്ങളുടെ പങ്കാളിത്തം ഇന്ത്യയില്‍ നിന്നാണെന്ന് ഖത്തര്‍ ചെസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് അല്‍ തമീമി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News