Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സായിദ് വിമാനത്താവളം വഴിയുള്ള ഇത്തിഹാദ്, എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് യാസ് മാളില്‍ ചെക്ക് ഇന്‍ സൗകര്യം

February 27, 2024

news_malayalam_check_in_facility_at_yas_mall_for_etihad_and_air_arabia_travelers_traveling_via_zayed_airport

February 27, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: അബുദാബിയില്‍ സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്ന ഇത്തിഹാദ്, എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് യാസ് മാളില്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇത്തിഹാദ്, എയര്‍ അറേബ്യ എയര്‍ലൈന്‍സുകളില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാസ് മാളിലെ ചെക്ക് ഇന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. മാളിലെ ഫെറാറി വേള്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

മാളിലെ താഴത്തെ നിലയില്‍, ദി ഫൗണ്ടന്‍സില്‍ ചെക്ക് ഇന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ ചെക്ക് ഇന്‍ സൗകര്യം പ്രവര്‍ത്തിക്കും. 12 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്ക് 35 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 25 ദിര്‍ഹവും ചെക്ക് ഇന്‍ നിരക്ക് ഈടാക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹം ഫീസ് നല്‍കണം. അതേസമയം മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമില്ല.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News