Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ചന്ദ്രയാൻ വിജയം,ഇന്ത്യയുടെ വിജയമുഹൂർത്തം ആഘോഷമാക്കി ഖത്തറിലെ പ്രവാസി സമൂഹവും

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യയുടെ അഭിമാനം ചന്ദ്രമണ്ഡലത്തിലെത്തിച്ച ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ 3 ന്റെ വിജയം ഖത്തറിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ വിപുല്‍ പങ്കെടുത്തു.അപെക്‌സ് ബോഡി നേതാക്കളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

വരുംതലമുറകൾക്ക് ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഈ മഹത്തായ നേട്ടത്തിന് ഐഎസ്ആർഒയ്ക്കും ഓരോ ഇന്ത്യക്കാരനുംഅഭിനന്ദനങ്ങൾ നേരുന്നതായി ഐ സി ബി എഫ് അറിയിച്ചു.

അറബ് മാധ്യമങ്ങൾ ഉൾപെടെ ഗൾഫിലെ വിവിധ പത്രങ്ങളും വളരെ ആവേശത്തോടെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം റിപ്പോർട്ട് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News