Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇഫ്‌താർ സമയമറിയിച്ച് ഈ വര്‍ഷവും പീരങ്കി വെടിയുതിർക്കും 

March 10, 2024

news_malayalam_ramadan_updates_in_qatar

March 10, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറിൽ ഇഫ്‌താർ സമയമറിയിച്ച് ഈ വര്‍ഷവും പീരങ്കി വെടിയുതിർക്കും. ഖത്തറിന് പുറമേ മറ്റ് മുസ്‌ലിം രാജ്യങ്ങളിലും നോമ്പുതുറയുടെ സമയം അറിയിച്ച് മുഴക്കുന്ന പീരങ്കി പുരാതന പാരമ്പര്യത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ആധുനിക കാലത്ത് വലിയ സാംസ്‌ക്കാരിക മൂല്യമാണിതിനുള്ളത്.

പരമ്പരാഗത മാര്‍ക്കറ്റുകളായ സൂഖ് വാഖിഫ്, സൂഖ് വക്ര ഉള്‍പ്പെടെ ഖത്തറിലുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ പീരങ്കി വെടിയുതിർക്കും. സൂഖ് വാഖിഫില്‍ കിഴക്കന്‍ ചത്വരത്തിലാണ് പീരങ്കി വെടിവെയ്ക്കുക. സൂഖ് വക്രയില്‍ പടിഞ്ഞാറന്‍ ചത്വരത്തിലാണ് പീരങ്കി സ്ഥാപിക്കുന്നത്. അതേസമയം, കത്താറ, മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് ഗ്രാന്‍ഡ് മോസ്‌ക്, ഓള്‍ഡ് ദോഹ തുറമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഖത്തറി സായുധ സേനയുടെ മേല്‍നോട്ടത്തിൽ സുരക്ഷിതത്വം ഉറപ്പു വരുത്തിയാണ് വെടിയുതിർക്കുക. പീരങ്കി വെടി കാണാന്‍ നൂറുകണക്കിന് ആളുകൾ എത്തിച്ചേരാറുണ്ട്. സംഘാടകര്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങളും ഭക്ഷണവും വിതരണം ചെയ്യും. റമദാനിലുടനീളം ഈ ആചാരം തുടരും.

നോമ്പു തുറക്കാനുള്ള സമയം അറിയിച്ചുള്ള പീരങ്കി വെടിയുടെ ഉത്ഭവം ഈജിപ്തിലോ ഓട്ടോമന്‍ സാമ്രാജ്യത്തിലോ ആണെന്നാണ് ഖത്തര്‍ ടൂറിസം പറയുന്നത്. അകലെയുള്ള പ്രദേശങ്ങളില്‍ നോമ്പ് തുറ സമയം അറിയിക്കാൻ വെടിയൊച്ച സഹായിക്കുമെന്നതാണ് പീരങ്കി വെടിയുടെ പഴയ കാലത്തെ പ്രധാന്യം. ഖത്തറില്‍ ഈ പാരമ്പര്യം ഇന്നും തുടരുന്നതിനാല്‍ ഖത്തര്‍ ടി വിയില്‍ വെടിവെപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്.

ദൈനംദിന ജീവിതത്തിന്റെ പല മേഖലകളിലും പീരങ്കികളുടെ ആവശ്യകതയെ ആധുനിക സാങ്കേതികവിദ്യ മാറ്റിസ്ഥാപിച്ചിട്ടുണ്ടെങ്കിലും സാംസ്‌കാരിക മൂല്യങ്ങളും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗമായാണ് ഖത്തറിലെ അധികാരികള്‍ ഇതിനെ കാണുന്നത്. റമദാന്‍ പീരങ്കി വെടിവയ്ക്കുന്ന രീതി ഖത്തറിന് പുറമേ കുവൈത്ത്, ഒമാന്‍, യു എ ഇ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലും നടത്താറുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News