Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയില്‍ വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു

February 20, 2024

news_malayalam_campaign_against_illegal_sale_in_abudhabi

February 20, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: അബുദാബിയില്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. അനുമതിയില്ലാതെ സാധനങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ അബുദാബി സിറ്റി മുനിസിപ്പാലിറ്റി കാമ്പയിന്‍ ആരംഭിച്ചു. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ പ്രധാന്യവും കാമ്പയിന്‍ ഊന്നിപ്പറഞ്ഞു. 

അനധികൃത കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും പകരം ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അനധികൃത കച്ചവടക്കാരുടെ വ്യാപനം തടയുന്നതിന് വ്യാപാര ചട്ടങ്ങള്‍ പാലിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News