Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
2023 കാക് ഫെസ്റ്റ് തരംഗ് കലോത്സവം സമാപിച്ചു; എം.എസ്.എം അലുംനി ചാമ്പ്യന്മാർ

December 26, 2023

news_malayalam_event_updates_in_qatar

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള (കാക് ഖത്തർ) സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവമായ തരംഗ് 2023 സമാപിച്ചു. സൽവ റീ താജ് റിസോർട്ടിലായിരുന്നു പരിപാടി. 14 കോളേജ് അലുംമ്‌നികളിൽ നിന്നും ഏകദേശം 800ലധികം കലാകാരന്മാർ വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിൽ 65ൽപരം വ്യത്യസ്ത ഇനങ്ങളിലായി പങ്കെടുത്തു.  

 

266 പോയിന്റുമായി കായംകുളം എം.എസ്.എം.കോളേജ് അലുംനി തുടർച്ചയായ നാലാം വർഷവും കാക് ചാമ്പ്യന്മാരായി. 161 പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി രണ്ടാം സ്ഥാനത്തും, തൃശൂർ ഐ.സി.എ കോളേജ് അലുംനി 103 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. 

പരിപാടിയുടെ സമാപന ചടങ്ങിൽ ചലച്ചിത്ര താരം ഹരിപ്രശാന്ത് വർമ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡ്രീം പ്രോപ്പർട്ടി സി ഇ ഓ ഷഫീക്, ഐ സി ബി എഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, അപ്പീൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, സുബൈർ പാണ്ഡവത്ത്, സാം കുരുവിള, പ്രോഗ്രാം കോർഡിനേറ്റർ ഷൈജു ധമനി, കാക് പ്രസിഡന്റ് അബ്ദുൽ അസീസ്, സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം റാവുത്തർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. കാക് ട്രഷറർ ഗഫൂർ കാലിക്കറ്റ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News