Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ 'ഇന്ത്യ ബൈ ദി ക്രീക്ക്' ഫെസ്റ്റിവൽ മാർച്ച് 8 മുതൽ

March 02, 2024

news_malayalam_event_updates_in_uae

March 02, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: ദുബായിൽ 'ഇന്ത്യ ബൈദി ക്രീക്ക്' (ക്രീക്കിനരികിൽ ഇന്ത്യ) ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മാർച്ച് 8 മുതൽ 10 വരെ അൽ സീഫ് പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയും ദുബായും തമ്മിലുള്ള ആഴമേറിയ ചരിത്രപരമായ ബന്ധങ്ങളുടെ ആഘോഷമാണ് പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. 

ദുബായ് സാമ്പത്തിക–വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയോടെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ദുബായ് ടീം വർക്ക് ആർട്‌സ് എന്നിവയുമായി സഹകരിച്ച് ദുബായ് ഡ്യൂട്ടി ഫ്രീയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവൽ ഇരു രാജ്യങ്ങളുടെയും സുപ്രധാന സാംസ്‌കാരിക നാഴികക്കല്ലായിരിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. 

താൻ ദുബായിൽ വരുന്നതിന് എട്ട് മാസം മുൻപ് തോന്നിയ ആശയമാണ് ഇന്ത്യ ബൈ ദ് ക്രീക്ക് ഫെസ്റ്റിവൽ. വൻ വിജയമായ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലും ഈജിപ്തിലെ 'ഇന്ത്യ ബൈ ദ് നൈൽ' ആഘോഷവും പോലെ ഈ പരിപാടിയും വൻ വിജയമാകുമെന്നാണ് പ്രതീക്ഷ. യുഎഇയും ഇന്ത്യയും തമ്മിൽ വ്യാപാര വാണിജ്യ താൽപര്യങ്ങൾക്കപ്പുറം വ്യതിരിക്തവും അസാധാരണവുമായ ബന്ധമുണ്ടെന്ന് സതീഷ് കുമാർ ശിവൻ കൂട്ടിച്ചേർത്തു. 

ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കലാകാരന്മാർ പ്രദർശിപ്പിക്കുന്ന പരിപാടികൾ തത്സമയം അവതരിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും അവതാരകരും എത്തിച്ചേരും. അക്കാദമിക് വ്യക്തിത്വവും എഴുത്തുകാരനുമായ പുരുഷോത്തം അഗർവാൾ, ഗായിക മാലിനി അവസ്തി, സംഗീതജ്ഞൻ മുഹമ്മദ് മുനീം അലിഫ്, മുൻ നയതന്ത്രജ്ഞനും യുഎഇയിലെ സ്ഥാനപതിയും എഴുത്തുകാരനുമായ നവദീപ് സൂരി,  ഗായിക സോനം കൽറ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ ഓഷ്യൻ എന്ന ഇതിഹാസ ബാൻഡും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. 

ഉച്ച മുതൽ രാത്രി വരെയാണ് കലാപരിപാടികൾ. ഇന്ത്യയും ദുബായും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് ടീം വർക്ക് ആർട്ട്‌സിന്റെ മാനേജിങ് ഡയറക്ടർ സഞ്ജയ് കെ. റോയ് പറഞ്ഞു. ക്രീക്ക് ഫെസ്റ്റിവലിന്റെ സ്പോൺസറാകുന്നതിൽ അഭിമാനമുണ്ടെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഒഒ രമേഷ് സിഡംബിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News