Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അബുദാബിയില്‍ തുടര്‍ച്ചയായ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ക്ക് ഇറച്ചിക്കട അടപ്പിച്ചു

March 20, 2024

news_malayalam_shop_closed_in_uae_for_violation

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് CN-2859971 ലൈസൻസ് നമ്പറുള്ള വഫ്ര മീറ്റ് കാറ്ററിംഗ് എൽഎൽസി അടച്ചുപൂട്ടി. 2008 ലെ 2-ാം നമ്പർ ഭക്ഷ്യ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും ലംഘിച്ചതിനാണ് അബുദാബി അഗ്രികൾച്ചർ ആൻ്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്നാണ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.  

മൂന്ന് തവണ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായും, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ മാംസം കടയിൽ വിറ്റതായും ഇൻസ്പെക്ടർമാർ പരിശോധനയിൽ കണ്ടെത്തി. മാംസങ്ങളെ അറുത്ത തീയതിയും, എക്സ്പയറി തീയതിയും അടയാളപ്പെടുത്തിയിട്ടില്ല.

അതോറിറ്റി കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. ലംഘനങ്ങൾ ശരിയാക്കിക്കഴിഞ്ഞാൽ നോട്ടീസ് നീക്കം ചെയ്‌ത്, പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം, നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News