Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയില്‍ പൊതുബസ് നിരക്കുകള്‍ ഏകീകരിച്ചു

December 12, 2023

 Gulf_Malayalam_News

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ എല്ലാ പൊതുബസുകള്‍ക്കും ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ചു. യാത്രയുടെ ചെലവ് അഞ്ച് ദിര്‍ഹമായി പരിമിതപ്പെടുത്തിയതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നഗരത്തിലും സബര്‍ബന്‍ പ്രദേശങ്ങളിലും അടിസ്ഥാന നിരക്ക് രണ്ട് ദിര്‍ഹവും കിലോമീറ്ററിന് അഞ്ച് ഫില്‍സും അധികമായി നല്‍കണമെന്നും ഗതാഗത വകുപ്പിന് കീഴിലെ ഇന്റര്‍ഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി. എമിറേറ്റിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  

അതേസമയം, ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒന്നിലധികം ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അടിസ്ഥാന നിരക്കായ രണ്ട് ദിര്‍ഹം ഒന്നിലധികം തവണ  ഇനിമുതല്‍ നല്‍കേണ്ടതില്ലെന്നും ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം പരമാവധി മൂന്ന് ബസുകള്‍ ന്യായമായ സമയത്തുള്ളില്‍ മാറുന്നവര്‍ക്ക് മാത്രമാണ് അടിസ്ഥാന നിരക്കില്‍ ഇളവുകളുള്ളത്. ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യണമെന്നും പരാജയപ്പെട്ടാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News