Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; സ്മരണിക  പ്രകാശനം ഞായറാഴ്ച നടക്കും

January 11, 2024

news_malayalam_asian_cup_updates

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നാളെ (ജനുവരി 12) ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനെക്കുറിച്ചുള്ള പുസ്തകം ഞായറാഴ്ച പുറത്തിറക്കും. 'അറ്റ്‌ലസ് ഓഫ് ദ 2023 ഏഷ്യന്‍ കപ്പ്' എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകം ജനുവരി 14ന് ഖത്തര്‍ മ്യൂസിയം പ്രകാശനം ചെയ്യും. ചടങ്ങില്‍ 2023 ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ അംബാസഡര്‍മാരെയും ആദരിക്കും. 

ടൂര്‍ണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പുസ്തകം പുറത്തിറക്കുന്നതെന്ന് പ്രധാന രചയിതാവായ ഷെയ്ഖ് താനി ബിന്‍ അലി അല്‍ താനി പറഞ്ഞു. എഎഫ്‌സിയുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ പുസ്തകത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വിശദാംശങ്ങളും പ്രതിപാദിക്കുന്നുണ്ട്. രാജ്യങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ടീമുകളുടെ അവലോകനവും പുസ്തകത്തിലുണ്ടെന്നും താനി ബിന്‍ അലി പറഞ്ഞു. 

1956-ല്‍ ഏഷ്യന്‍ കപ്പ് ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ടൂര്‍ണമെന്റിന് ഖത്തര്‍ വേദിയാകുന്നത്. ആദ്യ ടൂര്‍ണമെന്റിന് ശേഷമുള്ള മുന്‍ ടൂര്‍ണമെന്റുകളുടെ ചരിത്രം, കടന്നുപോയ ഘട്ടങ്ങള്‍, ആതിഥേയത്വം വഹിച്ച നഗരങ്ങള്‍ എന്നിവയുടെ അവലോകനവും പുസ്തകത്തിലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News