Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ 'ബോട്ട് ഷോ 2024' നവംബര്‍ 6ന് 

March 06, 2024

news_malayalam_event_updates_in_qatar

March 06, 2024

ഖദീജ അബ്രാര്‍ 

ദോഹ: ഖത്തറില്‍ പ്രഥമ ബോട്ട് ഷോ, 'ഖത്തര്‍ ബോട്ട് ഷോ 2024' ഈ വര്‍ഷം നവംബറില്‍ നടക്കും. നവംബര്‍ 6 മുതല്‍ 9 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് ഷോ നടക്കുമെന്ന് പോര്‍ട്ട് സിഇഒ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല അറിയിച്ചു. മറൈന്‍ പ്രദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയില്‍ 495 പ്രദര്‍ശകരും ബ്രാന്‍ഡുകളും അവതരിപ്പിക്കും. ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും വിനോദസഞ്ചാര ആകര്‍ഷണം വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണ് ഷോ സംഘടിപ്പിക്കുന്നത്. 

കരയിലും വെള്ളത്തിലും 95 ബോട്ടുകളും വാട്ടര്‍ക്രാഫ്റ്റുകളും പ്രദര്‍ശിപ്പിക്കും. ചെറുതും ഇടത്തരവുമായ ബോട്ടുകള്‍, അണ്ടര്‍വാട്ടര്‍ സ്‌പോര്‍ട്‌സ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ സാധനങ്ങളും പ്രദര്‍ശിപ്പിക്കും. കൂടാതെ, എല്ലാ പ്രായക്കാര്‍ക്കുമുള്ള കലാ- കായിക, വിനോദ പരിപാടികളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News