Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,നിർദേശങ്ങളുമായി സൈബർ സെക്യൂരിറ്റി വിഭാഗം  

August 21, 2023

August 21, 2023

ഖദീജ അബ്രാർ 

ദോഹ: പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യ വിവരങ്ങൾ പുറത്താകുമെന്ന ആശങ്ക വേണ്ടെന്നും എന്നാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും  ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗം.. പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൈബർ സുരക്ഷാ ഏജൻസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു.

പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ,വിശ്വസനീയമായ ആന്റിവൈറസ് ഉപയോഗിക്കുക,സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക, എൻക്രിപ്ഷൻ തിരഞ്ഞെടുക്കുക, വൈഫൈയുടെ ഓട്ടോ -കണക്‌റ്റ് ഓപ്ഷൻ പ്രവർത്തനരഹിതമാക്കുക, ടു-സ്റ്റെപ് വെരിഫിക്കേഷൻ ഉപയോഗപ്പെടുത്തുക, സോഫ്‌റ്റ്‌വെയർ പതിവായി അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സൈബർ സുരക്ഷാ ഏജൻസി ഓർമിപ്പിച്ചു.

പൊതു വൈഫൈ നെറ്റ്‌വർക്കുകൾ വേണ്ടത്ര  സുരക്ഷിതമല്ലാത്തതിനാൽ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്നും  സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News