Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ബർവ മദീനത്ന  മലയാളി കൂട്ടായ്മ ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു 

February 21, 2024

news_malayalam_local_association_news_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ബർവ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ MARAM, ഖത്തർ ദേശീയ കായിക ദിനം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മദീനതന കമ്മ്യൂണിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ കുടുംബങ്ങൾ പങ്കെടുത്തു. മലയാളി താമസക്കാർ കുടുംബ സമേതം പങ്കെടുത്ത കമ്യുണിറ്റി വാക്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഫിസിയോ സമീർ അഹ്‌മദ്‌ ഫ്ലാഗ് ഓഫ് ചെയ്തു.  റോളർ സ്കേറ്റിംഗ്, സൈക്കിൾ റാലി തുടങ്ങിയ ഇനങ്ങൾക്ക് റാഷിദ് സിഎംപി യും ഷബീർ ഹംസയും നേതൃത്വം നൽകി.

തുടർന്ന് നടന്ന വ്യായാമ പരിശീലനത്തിനു ലോക റെക്കോർഡ് ജേതാവും പ്രമുഖ ഫിറ്റ്നസ് ട്രെയ്നറുമായ ഷഫീഖ് മുഹമ്മദ് നേതൃത്വം നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒട്ടേറെ കായിക വിനോദ മത്സരങ്ങളും അരങ്ങേറി.  

സ്പോർട്സഡേയോടനുബന്ധിച്ച് വെൽകിൻസ് ക്ലിനിക്കുമായി സഹകരിച്ചു നടന്ന  ഇലക്ട്രോണിക്സ് വേസ്റ്റ് സംഭരണത്തിന്  തെസ്നി ഫൈസൽ, മുബഷിറ , അരുൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൺവീനർ ശകീറ, ഡോ. ജുബിൻ,മുബഷിറ, അമീന, രജനി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.അഫ്സൽ, സാബിക് ,റബേക്ക,ഷാനി,നിമിഷ അരുൺ,ധന്യ അജിത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News