Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

February 14, 2024

news_malayalam_baps_hindu_mandir_inaugurated_by_indian_pm_narendramodi

February 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ 'ബാപ്‌സ് ഹിന്ദു മന്ദിര്‍' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുഎഇ ഭരണാധികാരി ഉള്‍പ്പെടെയുള്ള വിശിഷ്ഠ വ്യക്തികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മധ്യപൂര്‍വ്വ പ്രദേശത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ഇന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തില്‍ സന്ദര്‍ശന കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, പ്രദര്‍ശന-പഠന മേഖലകള്‍, കായിക മേഖല എന്നിവയുമുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി തീമാറ്റിക് ഗാര്‍ഡനുകള്‍, വാട്ടര്‍ ഫീച്ചറുകള്‍, ഫുഡ് കോര്‍ട്ട്, ബുക്ക് ആന്റ് ഗിഫ്റ്റ് ഷോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംഭാവന ചെയ്ത 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. 

മാര്‍ച്ച് ഒന്നിന് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കും. അതേസമയം സന്ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്തവര്‍ക്ക് ഈ മാസം 18ന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News