Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഖത്തർ ബലദ്‌ന അൾജീരിയയിൽ പാൽ പൊടി ഫാം സ്ഥാപിക്കുന്നു

April 01, 2024

news_malayalam_development_updates

April 01, 2024

ഖദീജ അബ്രാർ 

ദോഹ: അൾജീരിയയിൽ പാൽ പൊടി ഉൽപ്പാദിപ്പിക്കുന്നതിനായി ഖത്തറി ഭക്ഷ്യ കമ്പനിയായ ബലദ്‌ന പുതിയ ഫാം സ്ഥാപിക്കുന്നു. അൾജീരിയൻ ഗവൺമെൻ്റുമായി ഇത് സംബന്ധിച്ച് ബലദ്‌ന കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 1,00,000 ഹെക്ടറിലധികമുള്ള പ്ലോട്ടിൽ പ്രതിവർഷം 2,00,000 ടൺ പാൽ പൊടി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അൾജീരിയൻ പ്രസിഡൻ്റ് അബ്ദുൽ മദ്ജിദ് ടെബൗൺ തന്നെയാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയതെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ അൾജീരിയയിലെ അദ്രാറിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പ്രാദേശിക ഡയറികൾ ഉത്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2021 ഓഗസ്റ്റിൽ മലേഷ്യയുമായി പാലുൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ബലദ്ന ഒപ്പ് വെച്ചിരുന്നു. പ്രതിവർഷം 100 ദശലക്ഷം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്നതിന് മലേഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഫെൽക്ര ബെർഹാദ്, കാർഷിക ഭീമനായ എഫ്ജിവി ഹോൾഡിംഗ്സ് എന്നിവയുമായാണ് ബലദ്ന കരാറിൽ ഏർപ്പെട്ടത്.

അത്യുൽപാദനശേഷിയുള്ള 10,000 കറവ പശുക്കളുടെ ക്ഷീരസംഘത്തെ സൃഷ്ടിക്കാനും, രണ്ട് വർഷത്തിനുള്ളിൽ മലേഷ്യയിൽ ശുദ്ധമായ പാലിൻ്റെ ഉൽപ്പാദനം ഇരട്ടിയാക്കാനും, സംയുക്ത സംരംഭമായ ഫാം ഉപയോഗിച്ച് ചെറുകിട ഗ്രാമീണ ഫാമുകളെ സഹായിക്കാനും ഇരുവരും തമ്മിൽ ധാരണയായിരുന്നു. 2024 ഓടെ പദ്ധതി വിപുലീകരിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News