Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ ഇസ്‌ലാമിക വിദ്യാഭ്യാസത്തിൻ്റെ വികസനത്തിനായുള്ള സമഗ്ര വിജ്ഞാനകോശം പുറത്തിറക്കി ഔഖാഫ്

March 25, 2024

news_malayalam_awqaf_ministry_updates

March 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ‘ഇസ്‌ലാമിക വിദ്യാഭ്യാസത്തിൻ്റെ വികസനത്തിനായുള്ള സമഗ്ര വിജ്ഞാനകോശം’ എൻഡോവ്‌മെൻ്റ്‌സ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം പുറത്തിറക്കി. ഇസ്‌ലാമിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഹുസൈൻ അഹമ്മദ് ഖാസിമാണ് പുസ്തകം രചിച്ചത്. ഇസ്‌ലാമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് വോള്യങ്ങളാണ് എൻസൈക്ലോപീഡിയയിലുള്ളത്.

ശാസ്ത്ര സംഘത്തോടൊപ്പം പുസ്തകത്തിൻ്റെ സമഗ്രമായ ശാസ്ത്രീയ അവലോകനമാണ് ഔഖാഫ് നടത്തിയതെന്ന് പ്രസിദ്ധീകരണ വകുപ്പ് മേധാവി ഹസൻ മുഹമ്മദ് അൽ അസ്ഫർ പറഞ്ഞു. പൈതൃക പുസ്തകങ്ങൾ അച്ചടിക്കുന്നതിൽ എൻഡോവ്‌മെൻ്റ് മന്ത്രിയുടെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. ആധുനികതയ്‌ക്ക് അനുസൃതമായി സ്‌കൂളുകളിൽ ഇസ്‌ലാമിക വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള പദ്ധതി എൻസൈക്ലോപീഡിയയിൽ ഉൾപ്പെടുത്തിയതായി ഗ്രന്ഥകർത്താവ് ഡോ.ഹുസൈൻ അഹമ്മദ് കാസിം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News