Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ റോഡുകളിൽ ഓട്ടോമേറ്റഡ് മോണിറ്റർ റഡാറുകൾ പണി തുടങ്ങി,സന്ദേശങ്ങൾ പങ്കിട്ട് സോഷ്യൽ മീഡിയ 

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിൽ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച  ഏകീകൃത റഡാർ സംവിധാനത്തിലൂടെ നിയമലംഘനങ്ങൾ രേഖപ്പെടുത്തി തുടങ്ങി. ട്രയൽ ആപ്ലിക്കേഷൻ ആരംഭിച്ചതോടെ, സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രങ്ങൾ സഹിതം  മെട്രാഷ്2 വഴി പലർക്കും സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി.പലരും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

“(ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തത്) ലംഘനം 27-08-2023-ന് കണ്ടെത്തി, വാഹന നമ്പർ .......)"-സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 27 ഞായർ മുതൽ 2023 സെപ്റ്റംബർ 2 വരെയുള്ള കാലയളവിലാണ് നിയമലംഘനം കണ്ടെത്തിയതെന്നതിനാൽ പിഴത്തുക കണക്കാക്കിയിട്ടില്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ  പാലിക്കുന്നത് ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിനാൽ സീറ്റ് ബെൽറ്റ് ധരിക്കാനും  വാഹനമോടിക്കുമ്പോൾ ഫോണോ മറ്റ് ഉപകരണങ്ങളോ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കും.ഇത്തരം നിയമലംഘകർക്ക് 500 റിയാൽ പിഴ ചുമത്തും.അതേസമയം,സെപ്തംബർ 2 വരെ മാത്രമാണ് പിഴയില്ലാത്ത ഇത്തരം സന്ദേശങ്ങൾ ലഭിക്കുക.സെപ്തംബർ 3 മുതൽ പിഴ ഈടാക്കി തുടങ്ങും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News