Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ്: ഉസ്ബെകിസ്ഥാൻ ഓസ്‌ട്രേലിയ മത്സരം സമനിലയിൽ

January 23, 2024

news_malayalam_afc_asian_cup_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഉസ്ബകിസ്ഥാൻ ഓസ്‌ട്രേലിയ മത്സരം സമനിലയിൽ (1-1) അവസാനിച്ചു. അൽ ജനൂബ് സ്റ്റേഡിയത്തിൽ ഇന്ന് (ചൊവ്വ) ഉച്ചക്ക് 2:30ന് നടന്ന ഗ്രൂ​പ്പ് ‘ബി’​ മത്സരത്തിലാണ് ഇരുടീമുകളും മത്സരിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ 46-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയ പെനാൽറ്റിയിലൂടെ ആദ്യ ഗോള്‍ നേടിയത്. ഓസ്‌ട്രേലിയന്‍ താരം മാർട്ടിൻ ബോയിലാണ് ഉസ്‌ബെക്കിസ്ഥാനെതിരെ ഗോളടിച്ചത്. 78-ാം മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാന്റെ അസീസ്ബെക്ക് ടർഗുൻബോവും ഗോളടിച്ചു. 

അതേസമയം, ഇന്ന് (ചൊവ്വ) രാത്രി 8:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഫലസ്തീനെതിരെ ഹോങ്കോങ്ങും, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനെതിരെ യു.എ.ഇയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News