Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

January 27, 2024

news_malayalam_arrest_updates_in_qatar

January 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഏഷ്യൻ വംശജനെയും ഒരു പൗരനെയും സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഖത്തറിൽ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. 

 

ഖത്തറിൽ അടുത്തിടെ സ്ഥാപിതമായ കമ്പനി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘത്തിന് മറയായി പ്രവര്‍ത്തിച്ചതായും കണ്ടെത്തി. ഈ അടുത്തിടെയാണ് കമ്പനി പ്രവര്‍ത്തനം അയല്‍ രാജ്യത്ത് നിന്ന് ഖത്തറിലേക്ക് മാറ്റിയത്. 

വിശദമായ അന്വേഷണത്തിനും അവശ്യമായ തെളിവുകൾ ശേഖരിച്ചതിനും ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് ആവശ്യമായ നിയമനടപടികൾക്കായി  പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News