Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിച്ച ഏഷ്യന്‍ വംശജന്‍ ഉള്‍പ്പെടെ ഏട്ട് പേര്‍ക്ക് തടവും നാടുകടത്തലും വിധിച്ചു

December 14, 2023

Gulf_Malayalam_News

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിച്ച ഏഷ്യന്‍ വംശജന്‍ ഉള്‍പ്പെടെ ഏട്ട് പേര്‍ക്ക് ആറ് മാസത്തെ തടവും തുടര്‍ന്ന് നാടുകടത്തലും വിധിച്ചു. ഫോണ്‍ സേവന കാര്‍ഡുകള്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ കരാറുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകളിലാണ് പ്രതികള്‍ കൃത്രിമം നടത്തിയത്. റാസല്‍ഖൈമ ക്രമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ വ്യാജരേഖകള്‍ നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 

വിവര ശേഖരണ ആപ്പുകള്‍ ഉപയോഗിച്ച് ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തട്ടിയെടുത്താണ് ഇലക്ട്രോണിക് കരാറുകള്‍ വ്യാജമായി ഉണ്ടാക്കിയത്. വ്യക്തികളുടെ ഇലക്ട്രോണിക് ഒപ്പ്/ വിരലടയാളം എന്നിവ പ്രതികള്‍ ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി ചമയ്ക്കല്‍, വ്യാജ രേഖകള്‍ ഉപയോഗിക്കല്‍, വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News