Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഗെയിംസ് ഹാൻന്റ്ബോൾ മത്സരത്തിൽ ബഹ്‌റൈനെ പിന്നിലാക്കി ഖത്തറിന് സ്വർണം 

October 05, 2023

Qatar_Malayalam_News

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ചൈനയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് ഹാൻന്റ്ബോൾ മത്സരത്തിൽ ഖത്തറിന് സ്വർണം. ബഹ്‌റൈനായിരുന്നു എതിർ ടീം. 

മത്സരത്തിന്റെ ആദ്യ പകുതിയിൽ 14-12 എന്ന സ്‌കോറിന് ബഹ്‌റൈൻ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ 25-32 എന്ന സ്‌കോറിന് ലീഡും കിരീടവും ഖത്തർ തിരിച്ചുപിടിച്ചു.

അതേസമയം, ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ പതിനാലാമത്തെ മെഡലാണിത്. ഇതുവരെ വിവിധ മത്സരങ്ങളിലായി 5 സ്വർണവും, 6 വെള്ളിയും, 3 വെങ്കലവുമാണ് ഖത്തർ നേടിയത്. 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. ഏഷ്യൻ ഗെയിംസ് റാങ്ക് പട്ടികയിൽ ഒറ്റ ദിവസത്തിലാണ് ഖത്തർ 18-ാം സ്ഥാനത്ത് നിന്ന് 17-ാം സ്ഥാനത്തേക്ക് എത്തിയത്. 34 രാജ്യങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.  

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News