Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഗെയിംസിന് കൊടിയിറക്കം: ഖത്തറിന് 14 മെഡലുകൾ 

October 09, 2023

Malayalam_News_Qatar

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ അവസാനിച്ചു. വിവിധ മത്സരങ്ങളിലായി ഏഷ്യൻ ഗെയിംസിൽ പതിനാല് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്. 5 സ്വർണവും, 6 വെള്ളിയും, 3 വെങ്കലവും സ്വന്തമാക്കി മെഡൽ പട്ടികയിൽ ഖത്തർ 21-ാം സ്ഥാനവും നേടി. 

1500 മീറ്റർ ഓട്ട മത്സരം, 400  മീറ്റർ ഹഡിൽസ്, ഹൈ ജമ്പ്, ബീച്ച് വോളീബോൾ, ഹാൻഡ്ബാൾ എന്നീ മത്സരങ്ങൾക്കാണ് സ്വർണ മെഡൽ ലഭിച്ചത്. ബാസ്കറ്റ്ബോൾ, 400 മീറ്റർ റിലേ, 400 മീറ്റർ ഹഡിൽസ്, ഹാമർ ത്രോ, ഇക്‌സ്ട്രിയൻ ജമ്പിങ്, ഗ്രൂപ്പ് ഷൂട്ടിംഗ്, എന്നീ മത്സരങ്ങൾക്ക് വെള്ളിയും ഷൂട്ടിംഗ്, സ്‌ക്വാഷ് എന്നീ മത്സരങ്ങൾക്ക് വെങ്കലവുമാണ് ഖത്തർ നേടിയത്. 

34 രാജ്യങ്ങൾ മത്സരിച്ച ഏഷ്യൻ ഗെയിംസിൽ 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഖത്തറിന്റെ കായിക രംഗത്തെ മുന്നേറ്റമാണ് ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിലൂടെ തെളിയിക്കുന്നതെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുവൈനൈൻ പറഞ്ഞു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News