Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇനി 100 ദിവസങ്ങള്‍ മാത്രം; വോളന്റിയര്‍ പ്രോഗ്രാം ഇന്ന് മുതല്‍

October 05, 2023

news_malayalam_asian_cup_updates

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇനി 100 ദിവസങ്ങള്‍ മാത്രം. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റിന്റെ വോളന്റിയര്‍ പ്രോഗ്രാം ഇന്ന് മുതല്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. 

വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ലിങ്ക് : https://volunteer.asiancup2023.qa/register

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഏഴ് ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക. 

അതേസമയം മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന് വേദിയാകുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News