Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അൽ വക്ര ഫുട്ബോൾ ക്ലബ്ബ് പ്രസിഡൻ്റിനെ സസ്‌പെൻഡ് ചെയ്തു

February 29, 2024

news_malayalam_qfa_updates

February 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അൽ-വക്ര ഫുട്ബോൾ ക്ലബ് പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ ഹസൻ അൽ താനിയെ സസ്‌പെൻഡ് ചെയ്‌തു. 2024 ഫെബ്രുവരി 28 മുതൽ ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ്റെ (ക്യു.എഫ്.എ) അച്ചടക്ക സമിതിയുടേതാണ് തീരുമാനം. സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. 2024 ഓഗസ്റ്റ് 27 വരെ സസ്‌പെൻഷൻ തുടരുമെന്ന് കമ്മറ്റി ചെയർമാൻ ഹസൻ അൽ ഹമ്മദിയുടെ നേതൃത്വത്തിൽ നടന്ന ചേർന്ന യോഗം അറിയിച്ചു. 1,00,000 ഖത്തർ റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്.

കായിക പെരുമാറ്റത്തിൻ്റെ പൊതുതത്വങ്ങളുടെ ലംഘനം കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യുഎഫ്എ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2024 ഫെബ്രുവരി 25-ന് നടന്ന 2023-2024 സ്‌പോർട്‌സ് സീസണിലെ എക്‌സ്‌പോ സ്റ്റാർസ് ലീഗിൽ അൽ വക്ര ക്ലബ്ബും അൽ-സദ്ദ് ക്ലബ്ബും തമ്മിലുള്ള മത്സര റിപ്പോർട്ടുകൾ അവലോകനം ചെയ്‌ത ശേഷമാണ് തീരുമാനം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News