Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വീണ്ടും സർവീസ് റദ്ദാക്കി: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം നാളെ പുറപ്പെടും 

September 30, 2023

Malayalam_Gulf_News

September 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ രാവിലെ പുറപ്പെടുമെന്ന് റിപ്പോർട്ട്. ഇന്ന് (ശനിയാഴ്ച്ച) പുറപ്പെടേണ്ടിയിരുന്ന വിമാനം എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ യാത്ര മുടങ്ങി കാത്തിരിയ്ക്കുന്നത്.

ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടർന്ന് അധികൃതരോട് അന്വേഷിച്ചപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. ബന്ധുക്കൾ മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകുന്നവർ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

അതേസമയം, വിമാനം റദ്ദാക്കിയതിനുള്ള വ്യക്തമായ കാരണം അധികൃതർ നൽകിയിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News