Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇസ്രയേല്‍ സംഘര്‍ഷം: ഖത്തറില്‍ നിന്ന് സഹായവുമായി സായുധ സേനാ വിമാനങ്ങള്‍ പുറപ്പെട്ടു

October 22, 2023

news_malayalam_aid_for_palestine

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീനിലേക്ക് സഹായവുമായി ഖത്തര്‍ സായുധ സേനയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റും ഖത്തര്‍ റെഡ് ക്രസന്റും നല്‍കിയ 87 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും അടങ്ങിയ അവശ്യവസ്തുക്കള്‍ വഹിച്ചുള്ള വിമാനമാണ് ഇന്ന് ഗസയിലേക്ക് പുറപ്പെട്ടത്. 

നിരപരാധികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സംഘര്‍ഷത്തില്‍ ഖത്തര്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം 37ടണ്‍ ഭക്ഷണവസ്തുക്കളും അവശ്യമരുന്നുകളുമായി ദോഹയില്‍ നിന്നും ആദ്യ വിമാനം ഈജിപ്തിലേക്ക് എത്തിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News