Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിയിലെ ടാക്‌സി, ബസ് ഡ്രൈവര്‍മാരെ ഇനി 'എഐ' നിരീക്ഷിക്കും

October 25, 2023

news_malayalam_development_updates_in_uae

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ്: എമിറേറ്റിലെ ടാക്‌സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവര്‍മാരെ നിരീക്ഷിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് റോഡ് ഗതാഗത വകുപ്പിന് (ആര്‍ടിഎ) കീഴിലെ ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ആവശ്യാനുസരണം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ടാക്‌സികള്‍ വിന്യസിക്കാനും യാത്രക്കാരുടെ ആവശ്യങ്ങള്‍ അതിവേഗം നടപ്പാക്കാനുമാണ് പുതിയ സംവിധാനം.  

ടാക്‌സികള്‍, ലിമോസിനുകള്‍, സ്‌കൂള്‍ ബസുകള്‍, വാണിജ്യ ബസുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവ എഐയുടെ നിരീക്ഷണ പരിധിയില്‍ വരും. ഇവയുടെ പ്രവര്‍ത്തനം എഐയിലൂടെ ടാക്‌സി കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കും. 7200 വാഹനങ്ങളും 14,500 ഡ്രൈവര്‍മാരും നിരീക്ഷിക്കപ്പെടും. രാജ്യത്തെ 1000 സ്‌കൂള്‍ ബസുകളാണ് നിരീക്ഷണ പരിധിയിലുള്ളത്. 

എഐ സംവിധാനം കര്‍ശനമാക്കുന്നതോടെ ഡ്രൈവര്‍മാരുടെ സ്വഭാവവും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും സാധിക്കും. സ്‌കൂള്‍ ബസുകള്‍ നിരീക്ഷിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാവും. അപകടസാധ്യതയുള്ള സമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അതിവേഗം മുന്നറിയിപ്പുകള്‍ നല്‍കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News