Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി U23 ക്ക് നാളെ ഖത്തറില്‍ തുടക്കമാവും

April 14, 2024

news_malayalam_afc_u23_tournament_starts_tomorrow

April 14, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവ ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് നാളെ ഖത്തറില്‍ തുടക്കമാവും. ഏപ്രില്‍ 15, തിങ്കളാഴ്ച ആരംഭിക്കുന്ന മത്സരങ്ങള്‍ മെയ് 3 വരെ തുടരും. ഏഷ്യയിലെ ഏറ്റവും മികച്ച 16 യുവ ഫുട്‌ബോള്‍ ദേശീയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ആതിഥേയ രാജ്യമായ ഖത്തര്‍, ഓസ്ട്രേലിയ, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും ജപ്പാന്‍, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും സൗദി അറേബ്യ, ഇറാഖ്, തായ്ലന്‍ഡ്, തജിക്കിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് സിയിലും വിയറ്റ്നാം, കുവൈത്ത്, മലേഷ്യ, ഉസ്ബക്കിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഡിയിലും മത്സരിക്കും. യോഗ്യതാ മത്സരത്തില്‍ യുഎഇയോട് പരാജയപ്പെട്ടതിനാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ഇടം പിടിച്ചില്ല.

നാളെ, ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ - ഇന്തോനേഷ്യയെ നേരിടും. തജിക്കിസ്ഥാന്‍ റഫറിയായ നസ്രുല്ലോ കബിറോവ് മത്സരം നിയന്ത്രിക്കുമെന്ന് എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) അറിയിച്ചു. 6.30നാണ് മത്സരം. 

അല്‍ ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ്  മറ്റു മത്സരങ്ങള്‍ നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News