Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫുട്ബോൾ ആരാധകർക്കായി എ.എഫ്.സിയുടെ "ഫാന്റസി ഫുട്‌ബോൾ" ഓൺലൈൻ ഗെയിം ആരംഭിച്ചു 

January 06, 2024

news_malayalam_sports_news_updates

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫുട്ബോൾ ആരാധകർക്കായി 'ഫാന്റസി ഫുട്ബോൾ' ഓൺലൈൻ ഗെയിമിന് തുടക്കം. എഎഫ്‌സി വെബ്‌സൈറ്റിലൂടെയോ എഫ്‌സി ലൈവ് ആപ്പിലൂടെയോ ഗെയിം കളിക്കാം. ആരാധകർക്ക് എഎഫ്‌സി ഏഷ്യൻ കപ്പ് കളിക്കാരെ ഉൾപ്പെടുത്തി വെർച്വൽ സ്‌ക്വാഡ് ഉണ്ടാക്കി ഗെയിം തുടങ്ങാം. 10 കോടി വെർച്വൽ കറൻസിയാണ് ബജറ്റായി അനുവദിക്കുക. നോക്കൗട്ട് ഘട്ടത്തിൽ 10.5 കോടിയായി ബജറ്റ് ഉയർത്തും. 

ഓരോ സ്‌ക്വാഡിലും 15 കളിക്കാർ ഉണ്ടായിരിക്കണം. 4 സബ്സ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പടെ 11 കളിക്കാർ ലൈൻ അപ് ആകണം. ആരാധകർക്ക് അവരുടെ സുഹൃത്തുക്കളുമായി സ്വകാര്യ ലീഗുകളിൽ ചേരാനും കഴിയും. ഏഷ്യൻ കപ്പ് അവസാനിക്കുന്നതു വരെയാണ് ഗെയിം. ഗെയിമിന്റെ അവസാനം ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയ 20 മത്സരാർഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ഏറ്റവും ഉയർന്ന സ്‌കോർ വാങ്ങിയ ആദ്യ 3 സ്ഥാനക്കാർക്ക് ഈ വർഷം നടക്കുന്ന എഎഫ്‌സി ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ഇഷ്ട ടീമിന്റെ മത്സരം കാണാനുള്ള അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് https://www.the-afc.com/en/national/afc_asian_cup/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News