Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി 2022; പുരസ്‌കാര നിറവിൽ ഇന്ത്യയും 

November 01, 2023

news_malayalam_sports_news_updates

November 01, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ:  ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ 2022ലെ വാർഷിക പു​ര​സ്​​കാ​ര ച​ട​ങ്ങി​ൽ തി​ള​ങ്ങി ഇ​ന്ത്യ​യും. ഗ്രാ​സ്​ റൂ​ട്ട്​ ത​ല​ത്തി​ലെ ഫു​ട്​​ബാ​ൾ വി​ക​സ​ന​ത്തി​നു​ള്ള എ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ്​ പു​ര​സ്​​കാ​ര​ത്തി​ൽ വെ​ങ്ക​ലം​ ഇന്ത്യ സ്വ​ന്ത​മാ​ക്കി​. 18 അ​വാ​ർ​ഡു​ക​ളി​ൽ ഒ​രി​ന​ത്തി​ൽ മാ​ത്രമാണ് ഇന്ത്യക്ക് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചത്. 

ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ ക​ല്യാ​ൺ ​ചൗ​ബേ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. സി​ൽ​വ​ർ മെ​ഡ​ൽ ഗു​വാ​മും സ്വ​ർ​ണ മെ​ഡ​ൽ ഓസ്​​ട്രേ​ലി​യ​യും നേ​ടി. വെ​ങ്ക​ല വി​ഭാ​ഗ​ത്തി​ൽ ബ്രൂ​ണെ, ഇ​റാ​ൻ, സി​റി​യ അ​സോ​സി​യേ​ഷ​നു​ക​ളാ​ണ്​ ഇ​ന്ത്യ​യു​മാ​യി മ​ത്സ​രി​ച്ച​ത്​. 

അതേസമയം, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി)2022ലെ മികച്ച കളിക്കാരനെയും പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്കാണ്​ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്​കാരം. ഏറ്റവും മികച്ച വനിത താരത്തിനുള്ള പുരസ്​കാരം ഓസ്‌ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന ഗോൾസ്​കോറർ എന്ന വിഭാഗത്തിലാണ് സാമന്ത അംഗീകാരം നേടിയത്. മികച്ച കോച്ചിനുള്ള പുരസ്​കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തെരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിതാ കിരീട നേട്ടത്തിലേക്ക്​ നയിച്ചതിനുള്ള അംഗീകാരമാണ്​ ഷുയി നേടിയത്. 

ദോഹയിലെ ഖത്തര്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 27-മത് വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാരത്തിന് ദോഹ വേദിയാകുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാര ചടങ്ങ് നടക്കുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News