Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി ഇ-ഏഷ്യൻ കപ്പിന് ഫെബ്രുവരി ഒന്നിന് കിക്കോഫ്; ഉദ്ഘാടന മത്സരം ഖത്തറും ലെബനനും തമ്മിൽ

January 21, 2024

news_malayalam_sports_news_updates

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ഇ-​ക​പ്പിന് ഫെബ്രുവരി ഒന്നിന് കിക്കോഫ്. വെർച്വൽ പിച്ചിലാണ് മത്സരം. ഖത്തർ തന്നെയാണ് ഇ-ഫുട്ബോൾ മാച്ചിനും ആ​തി​ഥേയ​ത്വം വഹിക്കുന്നത്. ഫെ​ബ്രു​വ​രി ഒ​ന്നു ​മു​ത​ൽ അ​ഞ്ചു​ വ​രെ​യാ​ണ് മത്സരം. 20 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷിപ്പിൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടെയുള്ള ടീ​മു​ക​ൾ ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രി​ക്കും. 

ആ​രാ​ധ​ക​രേ​റെ​യു​ള്ള ഇ-​ഫു​ട്ബാ​ൾ ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ നാ​ല് ഗ്രൂ​പ്പു​ക​ളി​ൽ മൂ​ന്ന് ടീം ​വീ​ത​വും, ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ൽ നാ​ല് ടീം ​വീ​ത​വു​മാ​ണു​ള്ള​ത്.

ഗ്രൂ​പ് എ: ​ഖ​ത്ത​ർ, ത​ജി​കി​സ്ഥാൻ, ലെ​ബ​നാ​ൻ
ഗ്രൂ​പ് ബി: ​ഉ​സ്ബ​കി​സ്ഥാൻ, ഇ​ന്ത്യ, സി​റി​യ 
ഗ്രൂ​പ് സി: ​ഇ​റാ​ൻ, യു.​എ.​ഇ, ഹോ​ങ്കോ​ങ് 
ഗ്രൂ​പ് ഡി: ​ജ​പ്പാ​ൻ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം
ഗ്രൂ​പ് ഇ: ​ദ​ക്ഷി​ണ കൊ​റി​യ, മ​ലേ​ഷ്യ, ജോ​ർ​ഡ​ൻ, ബ​ഹ്റൈ​ൻ 
ഗ്രൂ​പ് എ​ഫ്: സൗ​ദി അ​റേ​ബ്യ, താ​യ്ല​ൻ​ഡ്, കി​ർ​ഗി​സ്താ​ൻ, ഒ​മാ​ൻ

ഫെ​ബ്രു​വ​രി 1ന് ഉ​ച്ച​ക്ക് 2 മണിക്ക് ഖ​ത്ത​റും ലെ​ബ​നാ​നും ത​മ്മി​ലെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെന്റ് ആരംഭിക്കുക. ഉദ്ഘാടന ദിവസം തന്നെ സിറിയ-ഉ​സ്ബ​കി​സ്ഥാ​ൻ മത്സരവും ന​ട​ക്കും. ഫെ​ബ്രു​വ​രി 2ന് ഉ​ച്ച​ക്ക് 2 മണിക്ക് ഇ​ന്ത്യ സി​റി​യ​യെ നേ​രി​ടും. ഫെബ്രുവരി 3 ​ന് ഇ​ന്ത്യ ഉ​സ്ബകി​സ്ഥാ​നെതിരെയും ഖ​ത്ത​ർ ത​ജി​​കി​സ്ഥാ​നെതിരെയും പോരാടും. ഓ​രോ ഗ്രൂ​പ്പി​ൽ​ നി​ന്നു​മു​ള്ള ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രും മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ നാ​ലു പേ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ളി​ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News