Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി 2022: വാര്‍ഷിക പുരസ്‌കാര പ്രഖ്യാപനം ഒക്ടോബര്‍ 31ന് 

October 28, 2023

news_malayalam_sports_news_updates

October 28, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി)2022ലെ മികച്ച കളിക്കാരനെ ഒക്ടോബര്‍ 31ന് പ്രഖ്യാപിക്കും. ദോഹയിലെ ഖത്തര്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 27-മത് വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ഇത് ആദ്യമായാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാരത്തിന് ദോഹ വേദിയാകുന്നത്. രാത്രി എട്ട് മണിക്ക് അല്‍ മയാസ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ എഎഫ്‌സിയുടെ പുതിയ അവാര്‍ഡായ റീജനല്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍, പരിഷ്‌കരിച്ച മെംബര്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ 18 അവാര്‍ഡുകള്‍ സമ്മാനിക്കും. 2022 ലോകകപ്പ് പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്ക് പ്രത്യേക സ്മാരക ഫലകവും ചടങ്ങില്‍ സമ്മാനിക്കും. 

പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ പുരുഷവിഭാഗത്തില്‍ മെല്‍ബണ്‍ താരം മാത്യു ലെക്കി, ഖത്തറിന്റെ അല്‍മോസ് അലി, സൗദിയുടെ സലിം അല്‍ ദൗസരി എന്നിവരും വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ താരം സാമന്ത കെര്‍, ചൈനയുടെ സാങ് ലിന്യന്‍, ജപ്പാന്റെ സാകി കുമാഗി എന്നിവരും ഇടം നേടി. ഏറ്റവും താഴെത്തട്ടിലുള്ള ഫുട്‌ബോളിനുള്ള എഎഫ്‌സി പ്രസിഡന്റിന്റെ അംഗീകാരത്തിനുള്ള നോമിനേഷനില്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഇടം നേടിയിട്ടുണ്ട്.  

നാല് വര്‍ഷത്തിന് ശേഷമാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാര ചടങ്ങ് നടക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News